പരീക്ഷാ ഹാളില്‍ നിന്ന് പുറത്തേക്ക് ഓടിപ്പോയ വിദ്യാര്‍ത്ഥിനി ട്രെയിന് മുന്നില്‍ ചാടി മരിച്ചു

എസ്എന്‍ കോളജ് ജംഗ്ഷനിലുള്ള റെയില്‍പ്പാളത്തിലാണ് വിദ്യാര്‍ത്ഥിനി ട്രെയിനു മുന്നില്‍ ചാടിയത്.

കൊല്ലം: പരീക്ഷ എഴുതുന്നതിനിടെ ക്ലാസില്‍ നിന്ന് ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.

പരീക്ഷയില്‍ പങ്കെടുത്തിരുന്ന കുട്ടി കോപ്പി അടിച്ചത് അധ്യാപകന്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് സംഭവമെന്ന് പറയപ്പെടുന്നു. എസ്എന്‍ കോളജ് ജംഗ്ഷനിലുള്ള റെയില്‍പ്പാളത്തിലാണ് വിദ്യാര്‍ത്ഥിനി ട്രെയിനു മുന്നില്‍ ചാടിയത്.

Exit mobile version