ദീപം തെളിയിക്കലിന് പിന്തുണയുമായി മമ്മൂട്ടി; ഐക്യത്തിന്റെ പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്നും മമ്മൂട്ടി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടി. ദീപം തെളിയിക്കലിന് എല്ലാ പിന്തുണയും ആശംസകളും അര്‍പ്പിച്ച മമ്മൂട്ടി, എല്ലാവരോടും പരിപാടിയില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ഥിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മമ്മൂട്ടി പിന്തുണ അറിയിച്ചത്.

മമ്മൂട്ടി ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞത്:

കൊവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റ മനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം നാളെ ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതുമണി മുതല്‍ ഒമ്പതുമിനുട്ട് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരംഭത്തിന് എല്ലാവരും പങ്കാളികളാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അഭ്യര്‍ഥിക്കുന്നു.

Exit mobile version