മദ്യം ഒരു തുള്ളി കിട്ടാനില്ല; ഭാര്യയെ വീട്ടില്‍ നിന്ന് മാറ്റി, യൂട്യൂബ് നോക്കി ചാരായം വാറ്റിയ നിര്‍മ്മാണ തൊഴിലാളി പിടിയില്‍

കുണ്ടറ: കൊറോണ വ്യാപാനത്തെ തുടര്‍ന്ന് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം എവിടെയും ഒരു തുള്ളി മദ്യം ലഭിക്കാത്ത സാഹചര്യത്തില്‍ വീട്ടില്‍ വാറ്റിയ യുവാവ് പിടിയില്‍. പൂജപ്പുര ക്ഷേത്രത്തിനുസമീപം ഗൗരിവിലാസത്തില്‍ ചന്ദ്രലാല്‍ (ലാലു-37) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്.

മൂന്നുദിവസം മുന്‍പാണ് ഭാര്യയെ ഒഴിവാക്കി വീട്ടില്‍ വാറ്റിയത്. യൂട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് ഇയാള്‍ വീട്ടില്‍ വാറ്റിയത്. പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്റ്റ്.

നിര്‍മ്മാണ തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടാണ് വാറ്റുപകരണങ്ങള്‍ നിര്‍മ്മിച്ചതും ചാരായം വാറ്റിയതുമെന്ന് പോലീസിനോട് പറഞ്ഞു. വാറ്റിയെടുത്ത ഒരു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചന്ദ്രലാലിന്റെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Exit mobile version