പ്രവാസികളെ ഒരു വിഭാഗം തള്ളിക്കളയുമ്പോള്‍, ചേര്‍ത്തു നിര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍; കൊറോണ ഭീതിയില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ അനുമതി തേടിനടന്ന അഷ്‌റഫിന് താങ്ങായത് മുഖ്യമന്ത്രിയുടെ ഇടപെടലില്‍

കൊച്ചി: പ്രവാസികള്‍ക്ക് വാക്കുകളില്‍ മാത്രമല്ല, പ്രവര്‍ത്തിയിലൂടെയും താങ്ങും തണലുമാണെന്ന് തെളിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റിയാസ് കൂത്തുപറമ്പ് എന്ന വ്യക്തി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും സഹായവും അദ്ദേഹം വെളിപ്പെടുത്തിയത്. മുഖ്യമന്തിയുടെ കരുതലും ഇടപെടലും പ്രവാസികളോട് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിക്കുന്നത്.

കൊറോണ കാലത്തു മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ലോകത്താകമാനം കൊറോണ ഭീതിയില്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളും അതിന്റെതായ ജാഗ്രത പാലിക്കുന്നു. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ മരിച്ച പ്രവാസി കൊറോണ ബാധിതന്‍ ആയിരുന്നില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്നതാണ് ഒരു നിബന്ധന. എന്നാല്‍ ഇവിടെ നിന്ന് ബോഡി അയക്കുമ്പോള്‍ ഇന്‍ഫെക്ഷന്‍ ഒന്നും ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക. ഇത് പോരാ എന്ന് പറഞ്ഞു കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് അപ്പ്‌റൂവലും ലഭിക്കുകയുണ്ടായില്ലെന്ന് റിയാസ് കുറിച്ചു

എന്റെ ജേഷ്ഠ സഹോദരന്‍ ശ്രീ അഷറഫ് താമരശ്ശേരി ഉടനെ തന്നെ നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി, മുഖ്യമന്ത്രിയുടെ ഓഫീസിലെ രാജീവ് എന്നിവരെ ബന്ധപ്പെടുകയും ആരാധ്യനായ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തുവെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു. ശേഷം എല്ലാ തടസങ്ങളും മാറിയെന്നും റിയാസ് കുറിച്ചു. പ്രത്യേകം നന്ദിയും എടുത്ത് പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മുഖ്യമന്തിയുടെ കരുതലും ഇടപെടലും പ്രവാസികളോട്
———————————————–

കൊറോണ കാലത്തു മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുന്നതിനും പ്രയാസങ്ങള്‍ നേരിടുന്നുണ്ട് . ലോകത്താകമാനം കൊറോണ ഭീതിയില്‍ ആയതിനാല്‍ എല്ലാ രാജ്യങ്ങളും അതിന്റെതായ ജാഗ്രത പാലിക്കുന്നു . മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കാന്‍ മരിച്ച പ്രവാസി കൊറോണ ബാധിതന്‍ ആയിരുന്നില്ല എന്ന് തെളിയിക്കുന്ന certificate ആവശ്യമാണ് എന്നതാണ് ഒരു നിബന്ധന . എന്നാല്‍ ഇവിടെ നിന്ന് ബോഡി അയക്കുമ്പോള്‍ ഇന്‍ഫെക്ഷന്‍ ഒന്നും ബാധിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആണ് ലഭിക്കുക . ഇത് പോരാ എന്ന് പറഞ്ഞു കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന് Approval ലഭിക്കുകയുണ്ടായില്ല . എന്റെ ജേഷ്ഠ സഹോദരന്‍ ശ്രീ അഷറഫ് താമരശ്ശേരി ഉടനെ തന്നെ നോര്‍ക്ക CEO ഹരികൃഷ്ണന്‍ നമ്പൂതിരി , മുഖ്യമന്ത്രി യുടെ ഓഫീസിലെ രാജീവ് സര്‍ എന്നിവരെ ബന്ധപ്പെടുകയും ആരാധ്യനായ കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ നേരിട്ട് ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു . അതിന്‍പ്രകാരം അദ്ദേഹം എറണാകുളം കളക്ടര്‍ ശ്രീ S സുഹാസ് IAS നെ ബന്ധപ്പെടുകയും അതിന്റെ തടസ്സം നീക്കുന്നതിന് വേണ്ടി ഇടപെടുകയും ചെയ്തു .

ഇന്നലെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ രണ്ടു മൃതദേഹം അയച്ചപ്പോള്‍ ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പിടിവാശി എന്തിനെന്നു മനസിലാവുന്നില്ല. മലപ്പുറം സ്വദേശി അബ്ദുല്‍ റസാഖ് , തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി കണ്ണമ്പുഴ തോമസ് വര്‍ഗീസ് , ഹരിപ്പാട് സ്വദേശി മനു എബ്രഹാം , കൊല്ലം സ്വദേശി വിഷ്ണു രാജ് എന്നീ പ്രവാസികളുടെ മൃതദേഹം ആണ് ഇന്ന് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുന്നത് . കൂടാതെ ഈ പ്രത്യേക സാഹചര്യത്തില്‍ നോര്‍ക്കയുടെ ആംബുലന്‍സ് മരിച്ച പ്രവാസികളുടെ വീടുകളില്‍ പോയി ബന്ധുക്കളെ എടുത്തു എയര്‍പോര്‍ട്ടില്‍ പോകുകയും തിരികെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

ശ്രീ അഷ്റഫ് താമരശ്ശേരിയുടെ ഇടപെടലും കേരളാ മുഖ്യമന്ത്രിയുടെ ഇടപെടലും മൂലമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ അയക്കാന്‍ സാധിച്ചത് . എല്ലാ പ്രവാസികള്‍ക്കും വേണ്ടി കേരള മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എറണാകുളം കളക്ടര്‍ സുഹാസ് IAS നും ഹൃദയത്തിന്റെ ഭാഷയില്‍ ഓരോ പ്രവാസ സഹോദരങ്ങള്‍ക്കും വേണ്ടിയും നന്ദി രേഖപെടുത്തുന്നു .റിയാസ് കൂത്തുപറമ്പ്.

Exit mobile version