ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ്; ശേഷം നടത്തിയ രണ്ട് ഫലവും നെഗറ്റീവ്, ആശുപത്രി വിട്ടേയ്ക്കും

ഇടുക്കി: കൊറോണ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ ഇദ്ദേഹം ആശുപത്രി വിട്ടേയ്ക്കുമെന്നാണ് വിവരം. ആദ്യത്തെ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളിലാണ് ഫലം നെഗറ്റീവ് ആയത്.

അല്‍പ സമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനമെടുക്കും അദ്ദേഹത്തിന് മറ്റെന്തെങ്കിലും രോഗങ്ങളുണ്ടെങ്കില്‍ അവ കൂടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ആശുപത്രി വിട്ടാലും 14 ദിവസം നിരീക്ഷണത്തില്‍ തുടരണം. കേരളത്തിലെ നിരവധി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ ഇദ്ദേഹത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ദുഷ്‌കരമായിരുന്നു.

Exit mobile version