‘കൊവിഡിന് എതിരെ ഒറ്റക്കെട്ടായി കേരളം’; കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് വൈദ്യുതമന്ത്രി മന്ത്രി എംഎം മണിയാണ് അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊറോണയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസം തന്നെ മാതൃകാപരമായ ഇത്തരമൊരു തീരുമാനമെടുത്ത കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും അംഗങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

കെ.എസ്.ഇ.ബി.ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുവാന്‍ തീരുമാനിച്ചു എന്ന വിവരം അറിയിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ നിധി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് തൊട്ടടുത്ത ദിവസം തന്നെ മാതൃകാപരമായ ഇത്തരമൊരു തീരുമാനമെടുത്ത കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളെയും അംഗങ്ങളെയും അഭിനന്ദിക്കുന്നു.

Exit mobile version