കൊവിഡ് 19; തലസ്ഥാനത്തെ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പോലീസുകാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം തലസ്ഥാനത്തെ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 42 പോലീസുകാര്‍ ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ ആറ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നു പേര്‍സുഖം പ്രാപിച്ചു. വെള്ളനാട് സ്വദേശിയുടേയും, ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടറുടേയും, ഇറ്റലിക്കാരന്റയുമാണ് രോഗം ഭേദമായത്. ബാക്കിയുള്ള രണ്ടു പേരും ഇന്നലെ മലപ്പുറത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ആളും ഉള്‍പ്പെടെ മൂന്ന് പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.

Exit mobile version