മതവികാരം വ്രണപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു..! ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ അറസ്റ്റില്‍

പത്തനംത്തിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്നാഫാത്തിമയെ അറസ്റ്റ് ചെയ്തു. പത്തനംത്തിട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. ശബരിമല വിഷയത്തില്‍ രഹ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ ഭക്തരുടെ മതവികാരം വൃണപ്പെടുത്തുന്നു എന്നാണ് കേസിന്റെ അടിസ്ഥാനം. കഴിഞ്ഞമാസം 20നാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാധാകൃഷ്ണമേനോനാണ് രഹ്നയ്‌ക്കെതിരെ പരാതി നല്‍കിയത്.

അതേസമയം രഹ്ന നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിന്നു എന്നാല്‍ കോടതി അത് തള്ളുകയായിരുന്നു.

താന്‍ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താന്‍ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും യുവതികള്‍ക്കും ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് വ്രതമെടുത്താണ് ക്ഷേത്രത്തില്‍ പോയതെന്നും രഹ്ന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

രഹ്നയുടെ സന്ദര്‍ശനം ശബരിമലയില്‍ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്നയുടെ ജാമ്യം തള്ളിയത്.

Exit mobile version