ഹജ്ജ് ഹൗസ് പൂര്‍ണ്ണമായും ഐസൊലേഷനാക്കി മാറ്റി; ഇവിടെ നിരീക്ഷിക്കുന്നത് വിമാനത്താവളംവഴി എത്തുന്ന യാത്രക്കാരെ

കൊണ്ടോട്ടി: സംസ്ഥാനത്ത് കൊറോണ ഭീതി നിറയുന്ന സാഹചര്യത്തില്‍ ഹജ്ജ് ഹൗസ് പൂര്‍ണ്ണമായും ഐസൊലേഷന്‍ ആക്കി മാറ്റിയിരിക്കുകയാണ്. വിമാനത്താവളംവഴി എത്തുന്ന യാത്രക്കാര്‍ക്കുള്ള നിരീക്ഷണകേന്ദ്രമായാണ് ഹജ്ജ് ഹൗസ് മാറ്റിയത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരാണ് ഹജ്ജ് ഹൗസില്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കിയത്.

ആദ്യദിനത്തില്‍ എട്ട് യാത്രക്കാരാണ് ഹജ്ജ് ഹൗസിലെത്തിയത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി 60 കട്ടിലുള്‍െപ്പടെയുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. രോഗികളല്ലാത്ത യാത്രക്കാരെയാണ് നിരീക്ഷണത്തില്‍ വെക്കുന്നത്. ബന്ധുക്കള്‍ എത്തുന്നതുവരെ യാത്രക്കാരുടെ താമസം ഹജ്ജ് ഹൗസിലാകും.

Exit mobile version