ഇതാണ് നേതാവ്! ഇങ്ങനെയാവണം ജനപ്രതിനിധി! കൊവിഡ് സംശയിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന മുറികള്‍ വൃത്തിയാക്കാന്‍ ജീവനക്കാര്‍ മടിച്ചപ്പോള്‍ സധൈര്യം ഏറ്റെടുത്ത ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന് നിറഞ്ഞ കൈയടി

തിരുവനന്തപുരം: കൊവിഡ് സംസ്ഥാനത്ത് ഭീതി പടരുമ്പോള്‍ ജനം പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. നാലു ചുവരുകള്‍ക്കുള്ളില്‍ ഒരു വിഭാഗം ആളുകള്‍ ഒതുങ്ങി കൂടുമ്പോള്‍ അവിടെ നിന്ന് വ്യത്യസ്തനാവുകയാണ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിനു ഐപി. ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം പറയുകയല്ല, സ്വന്തം പ്രവര്‍ത്തിയിലൂടെ കാണിച്ച് തരികയാണ് ഇദ്ദേഹം. കൊവിഡ് സംശയിച്ചിരുന്നവരെ പാര്‍പ്പിച്ചിരുന്ന മുറികള്‍ വൃത്തിയാക്കാന്‍ ജീവനക്കാര്‍ മറ്റും മടിച്ചപ്പോള്‍ മാസ്‌കും മറ്റും ധരിച്ച് ഇറങ്ങുകയായിരുന്നു അദ്ദേഹം.

ഈ തീരുമാനത്തിനെയാണ് ജനം ഇന്ന് വാഴ്ത്തുന്നത്. സോഷ്യല്‍മീഡിയയിലും മറ്റും താരമാണ് ഇപ്പോള്‍ ബിനു. പിപി കിറ്റ് (Perosnal Protection Kitt) ധരിച്ച്, സേഫ്റ്റി ഗ്ലാസും മാസ്‌കും വെച്ച് തെല്ലും ഭയമില്ലാതെ സേവനത്തിനിറങ്ങുന്ന ബിനുവിന്റെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വീട് അണുവിമക്തമാക്കുവാന്‍ സ്വന്തം ആരോഗ്യം പോലും കണക്കിലെടുക്കാതെ കഷ്ടപ്പെടുന്ന അദ്ദേഹത്തെ കാണുമ്പോള്‍ ആരുടെയും മനസും പിടയ്ക്കും. അത്രയ്ക്ക് ഭീകരമായിരുന്നു ആ പ്രവര്‍ത്തനങ്ങളെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞുവെയ്ക്കുന്നത്.

ആനയറയിലെ സമേതി എന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ 26 കൊറോണ നിരീക്ഷണ വ്യക്തികള്‍ ഉണ്ടായിരുന്നു. ഇവരില്‍ 25 പേര്‍ കൊറോണ ഷെല്‍ട്ടറില്‍ നിന്നും മാറ്റുകയുണ്ടായി. ഇവര്‍ ഒഴിഞ്ഞ ശേഷം ഈ മുറികള്‍ വൃത്തിക്കണമായിരുന്നു. ഈ മുറികള്‍ വൃത്തിയാക്കുവാന്‍ തൊഴിലാളികള്‍ക്ക് കൊറോണ പേടി മൂലം തയ്യാറായിരുന്നില്ല. ബിനു ഉച്ചവരെ നോക്കി. നിലപാടുകളില്‍ മാറ്റമില്ല. ബിനുവിന്റെ കൂട്ടുകാരനായ ഡോക്ടറോട് അഭിപ്രായം ചോദിച്ചു.

പിപി കിറ്റ് ഉണ്ടെങ്കില്‍ കുഴപ്പമില്ല. എന്നാലും ബിനു പോകേണ്ട എന്ന് ഡോക്ടര്‍മാര്‍ വരെ നിര്‍ദേശിച്ചു. എന്നാല്‍ അദ്ദേഹം അത് പാടെ തട്ടിക്കളഞ്ഞു. അടുത്ത സെറ്റ് കൊറോണ നിരീക്ഷകരെ ഇവിടെ കൊണ്ടുവരേണ്ടതുണ്ട് എന്നതിനാല്‍ എങ്ങനെയും ഈ മുറികള്‍ വൃത്തിയാക്കിയെ പറ്റൂവെന്ന് പറഞ്ഞുകൊണ്ട് ഒപ്പം പോരാമെന്നു സമ്മതം അറിയിച്ച 2 തൊഴിലാളികളെയും കൂട്ടി അദ്ദേഹം പ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു. മൂന്ന് പേരും കൂടി 25 ഓളം മുറികളാണ് വൃത്തിയാക്കിയെടുത്തത്. നിറകൈയ്യടികളാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേ അഭിനന്ദിക്കുന്നവരും ഉണ്ട്.

Exit mobile version