വീണ്ടും ഉയര്‍ന്ന് സ്വര്‍ണ്ണ വില; പവന് കൂടിയത് 200 രൂപ!

കൊച്ചി; കൂടിയും കുറഞ്ഞും സ്വര്‍ണ്ണ വില. ഇന്ന് പവന് 200 രൂപകൂടി 30,400 രൂപയിലെത്തി. 3,800 രൂപയാണ് ഗ്രാമിന്റെ വില. നാലു ദിവസംകൊണ്ട് 800 രൂപയോളമാണ് വര്‍ധിച്ചത്. സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയവര്‍ വിറ്റുലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നതെന്നാണ് ലഭിക്കുന്ന വിവരം.

മാര്‍ച്ച് 19ന് വില 29,600 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. തുടര്‍ന്ന് പടിപടിയായി വിലവര്‍ധിക്കുകയാണുണ്ടായത്. മാര്‍ച്ച് ആറിനാണ് എക്കാലത്തെയും ഉയര്‍ന്ന വിലയായ 32,320 രൂപയില്‍ സ്വര്‍ണ്ണ വിലയെത്തിയത്.

Exit mobile version