ഓഖി ദുരന്തക്കാറ്റിന് ഒരു വര്‍ഷം..! അന്ന് ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടു, ഇന്ന് ദുരിതകടലില്‍ മുങ്ങി; അന്ന് മരിച്ചിരുന്നെങ്കിലെന്ന് ഈ പാവങ്ങള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു; കണ്ണുള്ളവര്‍ കാണുക…

തിരുവനന്തപുരം: ഓഖി ദുരന്തക്കാറ്റ് നാശം വിതച്ച് ഒരു വര്‍ഷം തുകയുന്നു. ഇന്നും കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ ദുരിതക്കടലില്‍ നിന്നും കരകയറിയില്ല. സര്‍ക്കാര്‍ നല്‍കിയ സഹായം കൊണ്ടും സ്വന്തം ഇച്ഛാശക്തികൊണ്ടും മരിച്ചവരുടെ കുടുംബങ്ങള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. പക്ഷെ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടവരുടെ ജീവിതം കടലില്‍ പോലും പോകാനാകാതെ ദുരിതപൂര്‍ണമാണ്.

കണ്ണീരിലാഴ്ന്ന സെല്‍വിയുടെ ജീവിതമാണ് മലയാളക്കര ഏറെ ദുഖത്തോടെ നോക്കിയത്. എന്നാല്‍ സ്വന്തം മനസിന്റെ ശക്തി എന്നു പറയട്ടെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ടും നാലു പിഞ്ചുകുഞ്ഞുങ്ങളെയും കൊണ്ട് അവള്‍ ജീവിക്കുന്നു. മല്‍സ്യബന്ധന വകുപ്പിന്റ വല നിര്‍മാണ ഫാക്ടറിയിലെ ജോലിക്കാരിയാണ് ഇന്ന് സെല്‍വി. സര്‍ക്കരിന്റെ കാരുണ്യവും സെല്‍വിയെ പുത്തന്‍ ജീവിതത്തിലേക്ക് നയിച്ചു.

വിഴിഞ്ഞവും പൂന്തുറയും വലിയതുറയുമെല്ലാം സാധാരണനിലയിലായി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപയും ജോലിയുമെന്ന വാക്ക് സര്‍ക്കാര്‍ പാലിച്ചു. പക്ഷെ മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ലോറന്‍സിന്ന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലാണ്. സഹായമായി കിട്ടിയത് വെറും 20000 രൂപ. മഹാ വിപത്തിനെ നേരിട്ടു. ഇനി എങ്ങനെ വീണ്ടും ജീവിതത്തെ പഴയ രീതിയില്‍ എത്തിക്കും.. ഒരു നിമിഷം അയാളുടെ കണ്ണുനിറഞ്ഞു.

എന്നാല്‍ ഇത് ഒരു ലോറന്‍സിന്റെ മാത്രം കഥയല്ല. ചികില്‍സയ്ക്ക് പോലും പണമില്ലാത്ത ഒട്ടേറെപ്പേരുണ്ട് പൂന്തുറ കടപ്പുറത്ത്. അന്ന് മരിച്ചിരുന്നുവെങ്കിലെന്ന് പോലും ചിന്തിച്ചുപോകുന്നവര്‍. കണ്ണുള്ളവര്‍ കാണുക

Exit mobile version