യുകെ പൗരന്‍ മുങ്ങിയതിന് സര്‍ക്കാരിനെ പഴിക്കാന്‍ വരട്ടെ; കേള്‍ക്കണം ശൈലജ ടീച്ചറുടെ വാക്കുകളും

തിരുവനന്തപുരം: മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും മുങ്ങി സ്വന്തം രാജ്യത്തേയ്ക്ക് കടക്കാന്‍ യുകെ പൗരന്‍ ശ്രമിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പലരും രംഗത്തെത്തി കഴിഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേട് എന്ന തലത്തിലാണ് ബ്രിട്ടീഷ് പൗരന്‍ കടന്നു കളയാന്‍ ശ്രമിച്ചതിനെ വിമര്‍ശിക്കുന്നത്. എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ അറിയേണ്ടതും അനിവാര്യമാണ്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അടിക്കാന്‍ ഒരു വടി കിട്ടിയ കണക്കാണ് ഈ വിഷയം.

എന്നാല്‍ എല്ലായിടത്തും സര്‍ക്കാരിന് ഓടിയെത്താന്‍ സാധിക്കില്ല എന്ന വസ്തുത ഉള്ളില്‍ കിടക്കുമ്പോഴാണ് ഇത്തരം വിമര്‍ശനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. യുകെ പൗരന്‍ കടന്നു കളയാന്‍ ശ്രമിച്ചത് റിസോര്‍ട്ട് ഉടമയുടെ നിരുത്തരവാദിത്വം മൂലമാണെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് രാഷ്ട്രീയ മുതലെടുപ്പ് നടത്തി ചിലര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ സത്യാവസ്ഥ മറ്റൊന്നാണെന്ന് മന്ത്രി പറയുന്നു.

സംഭവത്തെ കുറിച്ച് മന്ത്രി വിശദീകരിക്കുന്നത് ഇങ്ങനെ;

എല്ലാവരെയും കൊണ്ടുപോയി ഹോസ്പിറ്റലില്‍ അഡ്മിറ്റാന്‍ സാധിക്കില്ല. അത് ഒരിക്കലും സാധ്യമായ കാര്യമില്ല. ഒരു കാര്യം മാത്രം ചെയ്യാനാവും, എയര്‍പോര്‍ട്ടില്‍ നിന്ന് വരുന്ന സമയത്ത് തന്നെ ഇവരില്‍ ആര്‍ക്കെങ്കില്‍ക്കും കടുത്ത രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അപ്പോള്‍ തന്നെ ആശുപത്രിയിലേയ്ക്ക് അയക്കും. നേരിയ ലക്ഷണങ്ങള്‍ മാത്രമെ ഉള്ളൂവെങ്കില്‍ അപ്പോള്‍ തന്നെ സാമ്പിള്‍ എടുക്കും. ശേഷം കൊറന്റൈന്‍ കഴിയുന്നത് വരെ നിര്‍ബന്ധമായും കഴിയാന്‍ പറയും, അവിടെ കൊണ്ടുപോകും എന്നതാണ്. എന്നാല്‍ ഈ കേസില്‍, യുകെ പൗരന്മാര്‍ വന്നു, അതിലൊരാള്‍ക്ക് നേരിയ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സാംമ്പിള്‍ എടുത്തു.

എല്ലാ സാമ്പിളും ഒരുമിച്ച് എടുത്തിട്ട് കാര്യമില്ല, ലോകത്ത് എവിടെയും സാധ്യമായ കാര്യവുമല്ല. മുഴുവന്‍ ആളുകളെയും സാംമ്പിള്‍ എടുത്ത് പരിശോധിക്കുക എന്നത്. അതുപോലെ യുകെ പൗരന്റെ സാമ്പിള്‍ എടുത്ത് അയച്ചു. അവര്‍ മൂന്നാര്‍ റിസോര്‍ട്ടിലാണ് റൂം ബുക്ക് ചെയ്തിരുന്നത്. എവിടെയാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്, അവിടെ കൊറന്റൈന്‍ ചെയ്യുക, നാട്ടില്‍ ഉള്ളവരാണെങ്കില്‍ അവനവന്റെ വീട്ടില്‍ മറ്റാരെയും സ്പര്‍ശിക്കാതെയും ഇടപഴകാതെയും കൊറന്റൈന്‍ ചെയ്യുക. ഇതേ നമുക്ക് സാധ്യമായതൊള്ളൂ. അതുകൊണ്ട് കോറന്റൈന്‍ ചെയ്യാന്‍ പറഞ്ഞ് പോയി. ശേഷം പൗരന്റെ ഫലം ഇന്നലെ പോസിറ്റീവ് ആയി.

റിസള്‍ട്ട് വന്നപ്പാടെ സ്ഥലത്തേയ്ക്ക് ആംബുലന്‍സ് അയച്ച് ഇയാളെ ആശുപത്രിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തകര്‍ ഇറങ്ങി. എന്നാല്‍ അതിന് തൊട്ടുമുന്‍പ് തന്നെ റിസോര്‍ട്ടില്‍ നിന്നും യുകെ പൗരന്‍ മുങ്ങുകയായിരുന്നു. ഫലം വരാറായി എന്നറിഞ്ഞ നിമിഷത്തിലാണ് ഇയാള്‍ കടന്നു കളഞ്ഞത്. ഉടനെ തന്നെ ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഇയാളെ എയര്‍പോട്ടില്‍ വെച്ച് പിടികൂടുകയായിരുന്നു.

അവരുടെ കൂടെയുള്ള 17 പേരും അവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ 17 ആളുകളെയും കൊണ്ടുവരാന്‍ സാധിച്ചു. രോഗബാധിതനെയും അയാളുടെ ഭാര്യയെയും ഉടനെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റുകയും ചെയ്തു. മറ്റുള്ളവരെ അടുത്ത് തന്നെ ഒരു റിസോര്‍ട്ട് കണക്കായി സെറ്റ് ചെയ്ത് പാര്‍പ്പിക്കാനുള്ള നടപടികളും കൈകൊണ്ടു.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം 17 പേരെ കൊറന്റൈന്‍ ചെയ്യാനുള്ള സൗകര്യം കളക്ടര്‍ ഒരുക്കുകയായിരുന്നു. റിസോര്‍ട്ട് ഉടമകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ നിര്‍ദേശമില്ലാതെ ഒരാളെയും പുറത്തേയ്ക്ക് വിടാന്‍ പാടുള്ളതല്ല. റിസോര്‍ട്ടില്‍ നില്‍ക്കുന്നവര്‍ പുറത്ത് പോകണമെന്ന് പറഞ്ഞാല്‍ ഉടനെ സര്‍ക്കാരുമായി ബന്ധപ്പെടേണ്ടത് റിസോര്‍ട്ട് ഉടമകളുടെ ചുമതലയാണ്.

Exit mobile version