ബാങ്കോക്കില്‍ പോയ നടന്‍ ദിലീപ് ഇന്റര്‍പോളിന്റെ നിരീക്ഷണത്തില്‍!

താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

കൊച്ചി: പുതിയ ചിത്രമായ ഡിക്കന്റെ ചിത്രീകരണത്തിനായി വിദേശത്ത് പോയ നടന്‍ ദിലീപിനെ നിരീക്ഷിക്കാന്‍ ഇന്റര്‍പോള്‍ രംഗത്ത്. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് നടപടി. സിനിമാ ചിത്രീകരണത്തിനായി കോടതിയുടെ അനുമതി തേടിയാണ് താരം വിദേശത്തേയ്ക്ക് പറന്നത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ഇവ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയാനാണ് രാജ്യാന്തര അന്വേഷണ ഏജന്‍സിയുടെ സഹായം തേടിയത്. നേരത്തേ ദുബായില്‍ പോയപ്പോഴും ഇങ്ങനെ ചെയ്തിരുന്നു. പത്രസമ്മേളനത്തിന്റെയും എഫ്എം റേഡിയോ ഇന്റര്‍വ്യൂവിന്റെയും വിശദാംശങ്ങളും റെക്കോര്‍ഡിങ്ങും ഇന്റര്‍പോളാണു പോലീസിനു കൈമാറിയത്. കാനഡയിലും യുഎസിലും പോയപ്പോഴുള്ള വിസയുടെ വിശദാംശങ്ങളും ഇന്റര്‍പോള്‍ വഴിയാണ് പോലീസ് ലഭ്യമാക്കിയത്.

Exit mobile version