വ്യാജ വാര്‍ത്തകള്‍ക്ക് പുറകേ പോകണ്ട! കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍; മൊബൈല്‍ ആപ്പുമായി സംസ്ഥാന സര്‍ക്കാര്‍

തൃശ്ശൂര്‍: കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി. Gok Direct എന്ന പേരിലുള്ള അപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈല്‍ ആപ്.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് Gok Direct ലൂടെ വിവരങ്ങള്‍ ലഭ്യമാകും.ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും. മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

കോവിഡ് – 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്. കോവിഡ് – 19 നെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈല്‍ ആപ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍, യാത്ര ചെയ്യുന്നവര്‍, വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, പൊതുജനങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് GoK Direct ലൂടെ വിവരങ്ങള്‍ ലഭ്യമാകും.ഇന്റര്‍നെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങള്‍ ലഭ്യമാക്കും.

GoK Direct ലഭ്യമാകുന്ന ലിങ്ക് http://qkopy.xyz/prdkerala

Exit mobile version