‘എക്കാലത്തേയും ആരോഗ്യമന്ത്രിമാര്‍ ചെയ്യുന്നതേ ഈ തള്ളയും ചെയ്തിട്ടുള്ളൂ’; ആരോഗ്യമന്ത്രി കെകെ ശൈലജയെ കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍; പ്രതിഷേധം

തൃശ്ശൂര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെയാണ് മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള മോഡല്‍ പ്രവര്‍ത്തനങ്ങളെ രാജ്യം ഒന്നടങ്കം പ്രശംസിച്ചതുമാണ്.

ഇപ്പോള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത കൊറോണയെ ഇല്ലാതാക്കാന്‍ ആരോഗ്യമന്ത്രിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒപ്പം കേരളം ഒന്നടങ്കം ഇറങ്ങിയിരിക്കുകയാണ്. ഇതിനിടയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറിനെ അസഭ്യം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെഎ ഷൗക്കത്തലി. കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് ശൈലജ ടീച്ചറിനെ തെറി പറഞ്ഞ് ഷൗക്കത്തലി രംഗത്ത് വന്നത്.


‘കേരളത്തിലെ എക്കാലത്തേയും ആരോഗ്യമന്ത്രിമാര്‍ ചെയ്യുന്നതേ ഈ പൂ മോളും ചെയ്തിട്ടുള്ളു. അല്ലാതെന്ത് ചക്കയാണ് ഈ പൂ…’- തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് ഷൗക്കത്തലി ഫേസ്ബുക്കിലൂടെ ആരോഗ്യമന്ത്രി കെകെ ശൈലജയെ വിളിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് വന്നതോടെ കുറിപ്പില്‍ ചെറിയ മാറ്റം വരുത്തി വീണ്ടും പോസ്റ്റ് ചെയ്തു. ആ കുറിപ്പിലും ശൈലജ ടീച്ചറിനെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലായിരുന്നു അഭിസംബോധന ചെയ്തത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അതേ പാത പിന്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ പോരാളിയായ ഷൗക്കത്തലിയുടെ പോസ്റ്റ്. കൊറോണയ്ക്ക് എതിരെ സംസ്ഥാന സര്‍ക്കാരും ആരോഗ്യ വകുപ്പും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം കേരള ജനത ഒന്നടങ്കം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷത്തിന് ദഹിച്ചിട്ടില്ല.

ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സംതൃപതരായ ജനങ്ങള്‍ അടുത്ത തവണയും ഇടത് സര്‍ക്കാരിന് ഭരണ തുടര്‍ച്ച കൊടുക്കുമോ എന്ന ഭയമാണ് പ്രതിപക്ഷ നേതാവിനുള്ളത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്.

പ്രതിപക്ഷ നേതാവിന്റെ അതേ ചിന്താഗതിയിലൂടെയാണ് കെഎ ഷൗക്കത്തലിയുടെയും ഫേസ്ബുക്ക് പോസ്റ്റ്. കെഎ ഷൗക്കത്തലിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

Exit mobile version