കൊവിഡ്; തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും മാര്‍ച്ച് 31 വരെ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധ കൂടുതല്‍ പേരില്‍ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും പ്ലാനറ്റോറിയവും അടച്ചു. മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളിപ്പെരുന്നാള്‍ ഉത്സവങ്ങള്‍ തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കല്യാണങ്ങള്‍ ആഘോഷമാക്കരുത് എന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പള്ളിപ്പെരുന്നാളുകളും ഉത്സവങ്ങളും പൊതു പരിപാടികളും അധികൃതര്‍ ഒഴിവാക്കിയിരുന്നു.

അതെസമയം രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 73 ആയി. വൈറസ് ബാധ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലവില്‍ ലോകത്തെ 100 ലേറെ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ലോകത്താകെ 4300 പേര്‍ കൊറോണ ബാധയെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version