കൊറോണ; സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് നിര്‍ത്തി വച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവച്ചു. മാര്‍ച്ച് 31 വരെയാണ് പഞ്ചിങ് നിര്‍ത്തിവെച്ചിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചിങ് നിര്‍ത്തി വച്ചിരിക്കുന്നത്.

സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും പഞ്ചിങ് നിര്‍ത്തി വയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. നേരത്തെ കെഎസ്ആര്‍ടിസി പഞ്ചിങ് സിസ്റ്റം ഒഴിവാക്കിയിരുന്നു. ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാര്‍ ആരും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പഞ്ചിംഗ് ഒഴിവാക്കിയത്.

അതെസമയം കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഏഴ് വരെയുള്ള പരീക്ഷ മാറ്റിവച്ചു. മറ്റ് പരീക്ഷകള്‍ മാറ്റിയിട്ടില്ല.മദ്രസകള്‍, അംഗനവാടികള്‍, ട്യൂട്ടോറിയലുകള്‍ തുടങ്ങിയവ മാര്‍ച്ച് 31 വരെ അടച്ചിടും. സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Exit mobile version