കൊവിഡ് 19; ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണം, കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വെയ്ക്കാന്‍ തീരുമാനം

ഗുരുവായൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വെയ്ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഈ മാസം 31 വരെ ആനക്കോട്ടയിലും സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ശബരിമല ക്ഷേത്രത്തിലും നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു.

Exit mobile version