‘രാജിക്കത്തിലെ ഒരു വരി അതിശയിപ്പിച്ചു’ ജോതിരാദിത്യ സിന്ധ്യ രാജിവെച്ചതില്‍ വിമര്‍ശനവുമായി ശബരീനാഥന്‍ എംഎല്‍എ

തിരുവനന്തപുരം: കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ് ശബരീനാഥന്‍ എംഎല്‍എ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്.

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി തന്നെ അതിശയിപ്പിച്ചുവെന്ന് പറഞ്ഞാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്. സാധാരണ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ‘മൂവ് ഓണ്‍’.

ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറല്‍ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്മാവ് വിറ്റ് ‘മൂവ് ഓണ്‍’ ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണ്. മകന്‍ സിന്ധ്യക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ഇതായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. പാര്‍ട്ടി നേതൃത്വം ആപല്‍ക്കരമായ ഈ നിസ്സംഗത വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്തിലെ ഒരു വരി എന്നെ അതിശയിപ്പിച്ചു ‘ it is time for me to move on’. സാധാരണ കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ആളുകള്‍ മെച്ചപ്പെട്ട സ്ഥാനത്തിനും ശമ്പളത്തിനുമായി പുതിയ കമ്പനിയിലേക്ക് ചേക്കേറുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് ഈ ‘move on’. ഈ നാടിന്റെ ബഹുസ്വരതയ്ക്കും അഖണ്ഡതയ്ക്കും പോറല്‍ ഏറ്റിരിക്കുന്ന ഈ കാലഘട്ടത്തില്‍ സ്വന്തം വ്യക്തി ലാഭത്തിനുവേണ്ടിമാത്രം ആത്മാവ് വിറ്റ് ‘move on’ ചെയ്യുന്ന നേതാക്കള്‍ രാഷ്ട്രീയത്തിന് കളങ്കമാണ്. മകന്‍ സിന്ധ്യക്ക് ചരിത്രം നല്‍കുന്ന സ്ഥാനം ഇതായിരിക്കും. അതോടൊപ്പം പറയാതെ വയ്യ, പാര്‍ട്ടി നേതൃത്വം ആപല്‍ക്കരമായ ഈ നിസ്സംഗത വെടിയണം.

Exit mobile version