ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് കോവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട ഏറ്റവും ജാഗ്രതയേറിയ നടപടി; എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പകരുന്നത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിച്ചാല്‍ മാത്രമേ ഇത് വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ധാരാളം ആളുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ് സിനിമാശാലകള്‍. പുതിയ ഒട്ടേറെ സിനിമകള്‍ റിലീസിംഗിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് കോവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട ഏറ്റവും ജാഗ്രതയേറിയ നടപടി. കഴിയാവുന്നതും സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ തന്നെ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സിനിമാ സംഘടനകള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് സിനിമയുടെ റിലീസ് തീയതി ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റുന്നതായി നടന്‍ ടൊവീനോ തോമസ് നേരത്തെ അറിയിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തീയ്യേറ്ററുകള്‍ അടച്ചിടുന്നത് സിനിമാ മേഖലയ്ക്ക് താല്‍ക്കാലിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി സിനിമകളുടെ റിലീസിംഗ് മാറ്റി നിശ്ചയിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉചിതമായിരിക്കും. മാത്രമല്ല, വലിയ സാമൂഹ്യ പ്രാധാന്യമുള്ള ഒരു സല്‍ക്കര്‍മ്മം കൂടിയായിരിക്കും ഇത്. സിനിമാ മേഖലയിലെ എല്ലാവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

സംസ്ഥാനത്ത് കോവിഡ് 19 പകരുന്നത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ മുന്‍കരുതലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചാല്‍ മാത്രമേ ഇത് വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു.

ധാരാളം ആളുകള്‍ കൂടിച്ചേരുന്ന സ്ഥലമാണ് സിനിമാശാലകള്‍. പുതിയ ഒട്ടേറെ സിനിമകള്‍ റിലീസിംഗിനായി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് കോവിഡ് 19 കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട ഏറ്റവും ജാഗ്രതയേറിയ നടപടി. കഴിയാവുന്നതും സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ തന്നെ ശ്രമിക്കണമെന്ന് ബഹു. മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് സിനിമാ സംഘടനകള്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ് സിനിമയുടെ റിലീസ് തീയ്യതി ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റുന്നതായി നടന്‍ ടോവിനോ തോമസ് നേരത്തെ അറിയിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. തിയേറ്ററുകള്‍ അടച്ചിടുന്നത് സിനിമാ മേഖലയ്ക്ക് താല്‍ക്കാലിക പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി സിനിമകളുടെ റിലീസിംഗ് മാറ്റി നിശ്ചയിക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉചിതമായിരിക്കും. മാത്രമല്ല, വലിയ സാമൂഹ്യ പ്രാധാന്യമുള്ള ഒരു സല്‍ക്കര്‍മ്മം കൂടിയായിരിക്കും ഇത്. സിനിമാ മേഖലയിലെ എല്ലാവരും ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് സഹകരിക്കണം എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

Exit mobile version