ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ല; കേരളത്തിന്റെ ആരോഗ്യ സംവിധാനം സുശക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ആയിരക്കണക്കിന് ജനങ്ങള്‍ ഒത്തുകൂടുന്ന പൊങ്കാലയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും പോലും ആളുകള്‍ എത്തും.

തിരുവനന്തപുരം: പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരിക്കുന്ന ആറ്റുക്കാല്‍ പൊങ്കാലയിലും ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയരുന്നുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ ഒത്തുകൂടുന്ന പൊങ്കാലയ്ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും പോലും ആളുകള്‍ എത്തും. ഇതാണ് ആശങ്കയ്ക്ക് വഴിവെച്ചത്.

ആറ്റുകാല്‍ പൊങ്കാല റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. കേരളത്തിന്റെ ആരോഗ്യ സംവിധാനം സുശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 5 പുതിയ കേസുകള്‍ സ്ഥിരീകരിച്ചെങ്കിലും മുന്‍കരുതലുകള്‍ എടുത്താല്‍ മതിയെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. പൊങ്കാല ഉല്‍സവത്തിനും കര്‍ശന നിയന്ത്രണം ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണം. വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൊങ്കാലയിടാന്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറയുന്നു.

ശ്വാസതടസം, ചുമ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷങ്ങള്‍ ഉള്ളവര്‍ പൊങ്കാലയില്‍ പങ്കെടുക്കരുതെന്ന് ആരോഗ്യമന്ത്രിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 23 ആരോഗ്യവകുപ്പ് ടീമുകള്‍ നീരീക്ഷണത്തിനുണ്ടാകും. ആരോഗ്യ മന്ത്രി ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി മുന്‍കരുതലുകള്‍ വിലയിരുത്തി.

Exit mobile version