നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തിരാവസ്ഥ തിട്ടൂരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ഏകാധിപത്യ നടപടി; മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് എകെ ബാലന്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍. കേന്ദ്ര നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് മന്ത്രി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തിരാവസ്ഥ തിട്ടൂരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ഏകാധിപത്യ നടപടിയെന്ന് അദ്ദേഹം തുറന്നടിച്ചു. തങ്ങള്‍ക്ക് ഹിതകരമല്ലാത്തതൊന്നും പറയാനും പ്രചരിപ്പിക്കാനും പാടില്ലെന്ന ഫാസിസ്റ്റ് രീതിയാണിത്. ഇത്തരക്കാര്‍ക്ക് ചരിത്രത്തില്‍ എവിടെയാണ് സ്ഥാനമെന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ എന്നീ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്.

നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തിരാവസ്ഥ തിട്ടൂരത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ഏകാധിപത്യ നടപടി. തങ്ങള്‍ക്ക് ഹിതകരമല്ലാത്തതൊന്നും പറയാനും പ്രചരിപ്പിക്കാനും പാടില്ലെന്ന ഫാസിസ്റ്റ് രീതിയാണിത്. ഇത്തരക്കാര്‍ക്ക് ചരിത്രത്തില്‍ എവിടെയാണ് സ്ഥാനമെന്ന് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

Exit mobile version