നിയമവിരുദ്ധമായ എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കും; നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തി പിഴയീടാക്കിയ സംഭവത്തില്‍ എകെ ബാലന്‍

തിരുവനന്തപുരം: ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയീടാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയിട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു.

വാഹനത്തിലെ ബോര്‍ഡിന് വലുപ്പം കൂടി എന്ന കാരണമാണ് പിഴയിടാനായി പറഞ്ഞതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലായത്. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയതായി മന്ത്രി കുറിച്ചു. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ആലുവ നാടക സമിതിയുടെ വാഹനം തടഞ്ഞുനിര്‍ത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 24000 രൂപ പിഴയിട്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു . വാഹനത്തിലെ ബോര്‍ഡിന് വലുപ്പം കൂടി എന്ന കാരണമാണ് പിഴയിടാനായി പറഞ്ഞതെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലായത്. ഇക്കാര്യം ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തി. നിയമവിരുദ്ധമായ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version