കേരളത്തിനും തേജസ്സ് എക്‌സ്പ്രസ് ട്രെയിന്‍; സര്‍വീസ് മംഗളൂരു – കോയമ്പത്തൂര്‍ റൂട്ടില്‍

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ട്രെയിന്‍ സര്‍വീസായ തേജസ്സ് എക്‌സ്പ്രസ് കേരളത്തിലും. സംസ്ഥാനത്തെ ആദ്യ തേജസ്സ് എക്‌സ്പ്രസ് ട്രെയിന്‍ മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.

അതേസമയം പുതിയ ട്രെയിന്റെ യാത്രാക്കൂലി സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ലഖ്‌നൗ-ഡല്‍ഹി റൂട്ടില്‍ തേജസ്സ് എക്‌സ്പ്രസിലെ യാത്രാക്കൂലി 2400 രൂപയാണ്. മംഗളൂരു- കോയമ്പത്തൂര്‍ തേജസ് എക്‌സ്പ്രസിന്റെ വിവരങ്ങള്‍ റെയില്‍വേ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തേജസ്സ് എക്‌സ്പ്രസ് രാവിലെ ആറ് മണിക്ക് മംഗളൂരുവില്‍ നിന്ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 12.10-നാണ് കോയമ്പത്തൂരില്‍ എത്തുക. തിരിച്ച് കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.30-ന് എടുക്കുന്ന ട്രെയിന്‍ വൈകുന്നേരം 4.50-ന് കോഴിക്കോട്ട് എത്തും.

Exit mobile version