വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥന; ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തീയതി നീട്ടി

ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം

തിരുവനന്തപുരം: ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. അനുവദിച്ച ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനമാനിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫ്ലൈനായും രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്.

ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ മേളയ്ക്കെത്തുന്നവര്‍ കൊണ്ടുപോകേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് നല്‍കിയാല്‍ മതിയാകും.

മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കാനായിരുന്നു ധാരണ. ലൈഫ് ടൈം അച്ചീവ്മെന്റ് ഇത്തവണ ഉണ്ടാവില്ല. 10 ലക്ഷമാണ് ഇതിന്റെ തുക. ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറപ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണിത്. ലോക സിനിമ, കോംപറ്റീഷന്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാണ് ഇത്തവണ മേളയില്‍ ഉണ്ടാവുക. വിദേശ ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അതിഥികളെ കുറയ്ക്കും. ഉദ്ഘാടന,സമാപന ചടങ്ങുകളിലെ ആഘോഷം ഉണ്ടാവുകയില്ല.

Exit mobile version