ശബരിമല; പകര്‍ച്ച വ്യാധി പടരുന്നുവെന്ന പ്രചരണം തീര്‍ത്ഥാടകരെ അകറ്റി നിര്‍ത്താനുളള തന്ത്രം ; ആരോഗ്യവകുപ്പ്

ഇവിടെ എച്ച്1 എന്‍1 ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു

പമ്പ: ശബരിമലയിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചവ്യാധി പടരുന്നുവെന്ന തരത്തിലുളള പ്രചരണങ്ങള്‍ ഗൂഢലക്ഷ്യത്തോടെയുളളതാണെന്ന് ആരോഗ്യ വകുപ്പ്. ഇതുവഴി തീര്‍ത്ഥാടകരെ അകറ്റി നിര്‍ത്താനുളള തന്ത്രമാണ് നടക്കുന്നതെന്നും ഏത് സാഹചര്യത്തെയും നേരിടാന്‍ പ്രാപ്തിയുളള  സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ എച്ച്1 എന്‍1 ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് തൊട്ടുപിന്നാലെയാണ് സന്നിധാനത്തും പമ്പയിലുമൊക്കെ പകര്‍ച്ചാ വ്യാധികള്‍ പടരുന്നുവെന്ന പ്രചരണം ശക്തമായത്. ഇവിടെ എലിപ്പനി, ചിക്കന്‍പോക്‌സ് പോലുളള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പ്രചരണം ഉണ്ടായി. എന്നാല്‍ ഇത്തരത്തിലുളള ഒരു കേസും സന്നിധാനത്തോ പമ്പയിലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Exit mobile version