പൗരത്വ പ്രതിഷേധം; കേരളം രാജ്യത്തിന് തന്നെ മാതൃകയെന്ന് സ്വാമി അഗ്നിവേശ്; സ്വന്തം പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ പക്കലുണ്ടോ എന്ന് മോഡിയോട് ചോദ്യം

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ ആണ് അഗ്‌നിവേശ് കേരളത്തെ അഭിനന്ദിച്ചത്.

കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയെന്ന് സ്വാമി അഗ്നിവേശ്. മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിഷേധത്തില്‍ ഒന്നിച്ച് നിന്നതിനെയും ഏകകണ്ഠമായി കേരളം പ്രമേയം പാസാക്കിയതിനെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയില്‍ ആണ് അഗ്‌നിവേശ് കേരളത്തെ അഭിനന്ദിച്ചത്. തടങ്കല്‍ കേന്ദ്രങ്ങള്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നുണ പറയുകയാണെന്ന് സ്വാമി അഗ്‌നിവേശ് വിമര്‍ശിക്കുകയും ചെയ്തു.

പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ നരേന്ദ്ര മോഡിയുടെ കൈവശം ഉണ്ടോ. തന്റെ പിതാവിന്റെ മകന്‍ തന്നെ ആണ് താന്‍ എന്ന് തെളിയിക്കുന്ന ഡിഎന്‍എ പരിശോധനാ ഫലം മോഡിയുടെ കൈയ്യിലുണ്ടോ എന്നും സ്വാമി അഗ്‌നിവേശ് ചോദിച്ചു.

Exit mobile version