വയനാട്ടില്‍ ആദിവാസി ബാലന് ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം; മോപ്പ് കൊണ്ടും മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ മൊഴി

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

വയനാട്: ആദിവാസി ബാലനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍. വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപിന്റെ മര്‍ദ്ദനത്തിന് ഇരയായത്. ഗുണനപ്പട്ടിക തെറ്റിച്ചുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദിച്ചത് കൂടാതെ ഹോസ്റ്റല്‍ വാര്‍ഡന്‍ നിലം തുടക്കുന്ന മോപ്പുപയോഗിച്ചും തന്നെ അടിച്ചുവെന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. അക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. കുട്ടി ഇപ്പോള്‍ ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപിനെതിരെ സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയും കുടുംബവും നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version