പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കാന്‍ ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിക്കരുതെന്ന് രാഹുല്‍ ഈശ്വര്‍; പൗരത്വ നിയമത്തിനെതിരെ അയ്യപ്പ ധര്‍മ്മ സേന നിരാഹാര സമരത്തിന്

കൊച്ചി: പാകിസ്താനിലെ ഹിന്ദുക്കളെ സഹായിക്കാന്‍ ഇവിടുത്തെ മുസ്ലീങ്ങളെ വേദനിപ്പിക്കരുതെന്ന് അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇക്കാര്യത്തില്‍ മുസ്ലിങ്ങളുടെ അശങ്ക അകറ്റുന്നതിന് അയ്യപ്പ ധര്‍മ സേന നിരാഹാര സമരം നടത്തുമെന്നും രാഹുല്‍ തുറന്നടിച്ചു. ഈ മാസം പത്താം തീയതി ചങ്ങരംകുളത്ത് ഏകദിന നിരാഹാര സമരം നടത്താനാണ് അയ്യപ്പ ധര്‍മ്മ സേനയുടെ തീരുമാനമെന്നും രാഹുല്‍ അറിയിച്ചു.

ശബരിമലയിലെ തിരുവാഭരണത്തിന് സുരക്ഷ കൂട്ടിയാലും ഇരിക്കുന്ന സ്ഥലത്തു നിന്നും മാറ്റരുതെന്നും ശബരിമല തന്ത്രി കുടുംബാഗം കൂടിയായ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരിക്കല്‍ കൈവിട്ടു പോയാല്‍ പിന്നീട് തിരികെ കിട്ടില്ലെന്നും അതിനാല്‍ പന്തളം കൊട്ടാരത്തിലെ ഇരു വിഭാഗവും സമവായത്തില്‍ എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version