ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു

ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു
സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ സംഘത്തിലെ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

Exit mobile version