കൊറോണ വൈറസ്; വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്.

തിരുവനന്തപുരം: മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നു പേരില്‍ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡിജിപി ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കാസര്‍കോട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഒരാളെ കൂടാതെ മൂന്ന് പേരകൂടി ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരകിച്ചവരുടെ സമാനമായ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നടപടി.

Exit mobile version