ടൊവീനോയുടെ പെരുമാറ്റം വിഷമിപ്പിച്ചു, പക്ഷേ പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി; സംഭവം ഒത്തുതീര്‍പ്പിലേയ്ക്ക്

രാഷ്ട്രീയ സംഘടനകളും പരാതി ടൊവിനോയ്‌ക്കെതിരെ നല്‍കില്ല.

വയനാട്: നടന്‍ ടൊവീനോ തോമസ് വിദ്യാര്‍ത്ഥിയെ സ്‌റ്റേജില്‍ കയറ്റി കൂവിച്ച സംഭവം ഒത്തു തീര്‍പ്പിലേയ്ക്ക്. സംഭവത്തില്‍ താരത്തിന്റെ പെരുമാറ്റം വിഷമിപ്പിച്ചുവെങ്കിലും പരാതിയുമായി മുന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥി പറയുന്നു. വിദ്യാര്‍ത്ഥിയുമായി ടൊവീനോയുടെ മാനേജര്‍ സംസാരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥിയുമായി വയനാട് കളക്ടര്‍ നാളെ കൂടിക്കാഴ്ച നടത്തും.

രാഷ്ട്രീയ സംഘടനകളും പരാതി ടൊവിനോയ്‌ക്കെതിരെ നല്‍കില്ല. ഇതോടെ സംഭവം ഒത്തു തീര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. പ്രസംഗത്തിനിടെ കൂവിയ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കെഎസ്‌യു രംഗത്തെത്തിയിരുന്നു. മാനന്തവാടി മേരി മാതാ കേളേജില്‍ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെയായിരുന്നു സംഭവം.

Exit mobile version