മറ്റു ചിത്രപണികളോ അനുവദിക്കില്ല; സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളം നിറം നിര്‍ബന്ധമാക്കി

തിരുവനന്തപുരം: ഇനി ടൂറിസ്റ്റ് ബസുകള്‍ക്ക് മേല്‍ അലങ്കോല പണി അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും ഏകീകൃത നിറം ഏര്‍പ്പെടുത്തി. കൂടാതെ ബസിന്‍ മേല്‍ മറ്റു ചിത്ര പണികളോ അനുവദിക്കില്ല.

പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്.
മുന്‍വശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിന്‍വശത്ത് പരമാവധി 40 സെന്റീമീറ്റര്‍ ഉയരത്തില്‍ എഴുതാം. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാന്‍സപോര്‍ട്ട് അതോറിറ്റിയുടേതാണ് (എസ്ടിഎ.) തീരുമാനം.

ടൂറിസ്റ്റ് ബസുകളുടെ അതിര് കടന്നുള്ള ആഘോഷം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം ഏര്‍പ്പെത്തുന്നതിനൊപ്പം മറ്റു ചിത്ര പണികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസുകളുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ പേരിനും നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നാല്‍ നടപടിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Exit mobile version