സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഗേ ദമ്പതികളായ സോനുവും നികേഷും

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഗേ ദമ്പതികളായ സോനുവും നികേഷും. സ്പെഷ്യല്‍ മാരേജ് ആക്ട് 1954 നെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇരുവരും സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 14, 15(1), 19(1)മ , 21 എന്നിവ ഉറപ്പു നല്‍കുന്ന തുല്യത, സ്വാകാര്യത, ആവിഷ്‌കാര സ്വാതന്ത്ര്യം എന്നിവയെ ഹനിക്കുന്നതാണ് സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കാത്ത നടപടിയെന്ന് ഇരുവരും ഹര്‍ജിയില്‍ വ്യാക്തമാക്കുന്നു.

പ്രതിസന്ധികളില്‍ തളരാതെ തങ്ങളുടെ പ്രണയത്തിനായി പോരാടി ലക്ഷ്യത്തിലെത്തിയ ദമ്പതികളാണ് സോനുവും നികേഷും. 2018 ലാണ് ഇരുവരും രഹസ്യമായി ക്ഷേത്രത്തിനു പുറത്ത് വെച്ച് വിവാഹിതരായത്. 2018 സെപ്റ്റംബര്‍ 6ന് സ്വവര്‍ഗരതി നിയമവിധേയമയെങ്കിലും സ്വവര്‍ഗ വിവാഹം ഇന്നും നിയമവിധേയമല്ല. മതപരമായി ഇത്തരത്തില്‍ വിവാഹിതരാകാന്‍ കഴിയില്ലെന്നതിനാലാണ് ഇരുവരും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ തീരുമാനിക്കുന്നത്.

Exit mobile version