വിവാഹത്തിന് ഏതാനും മിനിറ്റുകള്‍ ബാക്കി, വരനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മോട്ടര്‍ വാഹന വകുപ്പ് വാഹനപരിശോധനക്കായി പിടികൂടി; പിന്നീട് സംഭവിച്ചത്

നെടുങ്കണ്ടം: വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം വാഹനപരിശോധനയ്ക്കായി മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ഇതോടെ വിവാഹം വൈകി. എഴുകുംവയല്‍ കാക്കനാട് റെനിറ്റും കൂട്ടുകാരും സഞ്ചരിച്ചിരുന്ന വണ്ടിയാണ് വാഹനപരിശോധന നടത്താനായി പിടികൂടിയത്.

റെനിറ്റിന്റെയും രാജാക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെയും മനസ്സമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 11.30നാണു നിശ്ചയിച്ചിരുന്നത്. ഇതിനായി പുറപ്പെട്ട വരന്റെ വാഹനം മോട്ടര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കള്ളടാക്സി എന്നാരോപിച്ചു പിടികൂടുകയായിരുന്നു.

എഴുകുംവയലില്‍ നിന്നു യാത്ര ആരംഭിച്ച് കുമളി- മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുമ്പോഴാണു മൈലാടുംപാറയില്‍ മോട്ടര്‍ വാഹന വകുപ്പ് വാഹനം പിടികൂടിയത്. പരിശോധനയെ തുടര്‍ന്ന് വഴിയില്‍ കിടന്നതോടെ മനസ്സമ്മതത്തിനായി നിശ്ചയിച്ചിരുന്ന സമയവും തെറ്റി. ഏറെ വൈകിയാണ് പിന്നീട് മനസ്സമ്മതച്ചടങ്ങ് നടന്നത്.

Exit mobile version