ആലപ്പുഴയില്‍ തീപിടിച്ച ഹൗസ് ബോട്ടിന് ലൈസന്‍സില്ല, നിലവില്‍ നിരവധി ബോട്ടുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികളുമായി പോയ തീപിടിച്ച ഹൗസ് ബോട്ടിന്
ലൈസന്‍സില്ലെന്ന് തുറമുഖ വകുപ്പ്. താല്‍കാലികമായ ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നത്. എന്നാല്‍ അതിനുശേഷം ബോട്ട് മറ്റ് രണ്ടുപേര്‍ കൂടി വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കില്ലെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. നിലവില്‍ നിരവധി ബോട്ടുകള്‍ക്ക് ഇത്തരത്തില്‍
ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തി.

ഇന്നലെയാണ് വിനോദ സഞ്ചാരികളുമായി പോയ ഹൗസ് ബോട്ടിന് തീപിടിച്ചത്. വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് വെച്ചാണ് സംഭവം. കോട്ടയം കുമരകത്ത് നിന്ന് യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനായിരുന്നു തീ പിടിച്ചത്. 13 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. കരയില്‍ നില്‍ക്കുന്നവരാണ് ഹൗസ് ബോട്ടില്‍ നിന്ന് തീ ഉയരുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version