‘രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)! 4 വൈസ് പ്രസിഡന്റുമാര്‍, ആകെ 85 പേര്‍’; ഇങ്ങനെ ഒരു കിനാശ്ശേരി സ്വപ്‌നം കാണാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും അവകാശമുണ്ട്; ജംബോ പട്ടികയെ പരിഹസിച്ച് വിടി ബല്‍റാം

കൊച്ചി: കെപിസിസി പുനസംഘടനയില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം. കെപിസിസി പുനസംഘടനയുടെ ജംബോ പട്ടികയെ പരിഹസിച്ചാണ് വിടി ബല്‍റാം രംഗത്ത് വന്നത്. ആകെയുള്ള 80-85 ആളുകളില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍ എന്നുള്ള ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അവകാശമുണ്ടെന്ന് വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം.

ഫേസ്ബുക്ക് പോസ്റ്റ്:

പ്രസിഡന്റ്
രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ (നിര്‍ബ്ബന്ധമാണെങ്കില്‍)
4 വൈസ് പ്രസിഡന്റുമാര്‍
15 ജനറല്‍ സെക്രട്ടറിമാര്‍
20 സെക്രട്ടറിമാര്‍
ട്രഷറര്‍

അങ്ങനെ ആകെ 40-45 ഭാരവാഹികള്‍

പുറമേ ഒരു 40 അംഗ എക്‌സിക്യൂട്ടീവ്

ആകെ 80-85 ആളുകള്‍.

അതില്‍ 20 ശതമാനമെങ്കിലും വനിതകള്‍. 30 ശതമാനം ചെറുപ്പക്കാര്‍. വിവിധ പ്രാതിനിധ്യങ്ങള്‍ സാമാന്യ മര്യാദയനുസരിച്ച്.

ഇങ്ങനെ ഒരു കിണാശ്ശേരി സ്വപ്നം കാണാനെങ്കിലും അവകാശം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമുണ്ട്.

Exit mobile version