കോളേജില്‍ പഠിക്കുന്നത് വരെ താന്‍ ആര്‍എസ്എസുകാരനായിരുന്നു; തിരിച്ചറിവ് വന്നതോടെ ആര്‍എസ്എസില്‍ നിന്ന് വിട്ടു; കണ്ണന്‍ ഗോപിനാഥന്‍

തിരുവനന്തപുരം: കോളേജില്‍ പഠിക്കുന്നത് വരെ താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്ന് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്‍ ഗോപിനാഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോളേജില്‍ പഠിക്കുന്നത് വരെ താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. അവരുടെ വേഷമൊക്കെ ധരിച്ച് പതിവായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര്‍എസ്എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടേ ദേശം സങ്കല്‍പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആര്‍എസ്എസില്‍ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏറെ നിരാശയോടെയാണ് സര്‍വീസില്‍ നിന്നും രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയോടെയാണ് താനിവിടെ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version