ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം; അമ്മയും മകളും ഉള്‍പ്പെടെ സംഘം പോലീസ് പിടിയില്‍

വര്‍ക്കല: ഹോം സ്റ്റേയുടെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ അമ്മയും മകളും ഉള്‍പ്പെടെയുള്ള സംഘം പോലീസ് പിടിയില്‍. എട്ട് പേരടങ്ങുന്ന സംഘമാണ് പിടിയില്‍ ആയത് വര്‍ക്കല കുരയ്ക്കണ്ണിക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന യെല്ലോ ഹോം സ്റ്റേയിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

വര്‍ക്കല കെട്ടിടം വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. സംഭവം നാട്ടുകാര്‍ ചേര്‍ന്നാണ് പോലീസില്‍ അറിയിച്ചത്. കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്താര്‍.

സംഭവത്തില്‍ പെരുമ്പുഴ രാജുവിലാസത്തില്‍ രാജി, മകള്‍ ദീപ, വെണ്‍കുളം കളിക്കൂട്ടംവിളയില്‍ ബിന്ദു, കിളിമാനൂര്‍ പുളിമാത്ത് താളിക്കുഴി എസ്ബി ഭവന്‍ ജിഷ്ണു, പാങ്ങോട് കല്ലറ സായൂജ്യ ഭവനില്‍ സാജു, കുരയ്ക്കണ്ണി പറമ്പുവിളയില്‍ നിഷാദ്, ഇടവ പുന്നകുളം ഫാത്തിമ മന്‍സിലില്‍ സുധീര്‍, കുരയ്ക്കണ്ണി ഗായത്രി നിവാസില്‍ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.

പരവൂര്‍ സ്വദേശി ഗിരീഷും ബിന്ദുവും ചേര്‍ന്നാണ് ഇടപാട് നടത്തിയിരുന്നത്. ഇടപാടുകള്‍ക്ക് 2000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗിരീഷ് ഒളിവില്‍ പോയതായാണ് വിവരം. പിടിക്കപ്പെട്ട സംഘത്തില്‍ നിന്നും ഫോണും ക്യാഷും, ബൈക്കും പിടികൂടിയിട്ടുണ്ട്.

Exit mobile version