ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല; ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി;യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായിയെന്നും യെച്ചൂരി പറഞ്ഞു.

ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിനെ വിമര്‍ശിച്ച് യെച്ചൂരി പറഞ്ഞു. പൗരത്വ ഭേദഗതിയെ എതിര്‍ത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കരുതെന്ന് ആവശ്യപ്പെടുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണ്. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയുമാണിത്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നുവെന്നും യെച്ചൂരി പറഞ്ഞു.

Exit mobile version