വൈകാരിക പ്രകടനങ്ങള്‍ക്ക് അപ്പുറം കേരള രാഷ്ട്രീയത്തെക്കുറിച്ച് ഗവര്‍ണര്‍ കൂടുതല്‍ പഠിക്കണം; വിമര്‍ശനവുമായി എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: പൗരത്വ നിയമത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഉടക്കിട്ട് നില്‍ക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ റെസിഡന്റുമാരെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇത് അനുവദിക്കാനാകില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ഭരണഘടന അനുവദിച്ചു നല്‍കിയ അധികാരത്തിന് അപ്പുറത്തേക്ക് പോകാന്‍ ഗവര്‍ണര്‍ക്ക് അധികാരങ്ങളില്ല. വികാര പ്രകടനങ്ങളാണ് ഗവര്‍ണറുടെ പ്രസ്താവനകളില്‍ കാണുന്നതെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

വൈകാരിക പ്രകടനങ്ങള്‍ക്ക് അപ്പുറം കേരള രാഷ്ട്രീയത്തെക്കുറിച്ചു ഗവര്‍ണര്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

Exit mobile version