ഹരിവരാസന പുരസ്‌കാരം ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി സമ്മാനിച്ചു

സന്നിധാനം: ഹരിവരാസന പുരസ്‌കാരം സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാറും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്.

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സന്നിധാനത്ത് എത്തി അവാര്‍ഡ് വാങ്ങിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് വലിയ സന്തോഷമുണ്ടെന്നാണ് അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.

Exit mobile version