എച്ച്1 എന്‍1; ശബരിമലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം

പത്തനംതിട്ട: സംസ്ഥാനത്ത് എച്ച്1 എന്‍1 പടരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ.

രാജ്യത്താകെ എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ശബരിമല മണ്ഡലകാല സമയമായതിനാല്‍ ഇതര സംസ്ഥാനത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്നുണ്ട്. ഇത് കണക്കിലെടുത്താണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിലേക്കാള്‍ കൂടുതല്‍ എച്ച്1 എന്‍1 കേസുകള്‍ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമലയില്‍ ദിവസം എഴുപതിനായിരം വരെ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പനി പടരുന്നത് വെല്ലുവിളിയാണ്. ഇത് ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസിനെയും ബാധിക്കുമെന്നത് സുരക്ഷയ്ക്കും വെല്ലുവിളിയാകും.

Exit mobile version