പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി കേരളത്തിന്റെ പൊതുവികാരം; പ്രതികരണവുമായി മന്ത്രി എകെ ബാലന്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹര്‍ജി നല്‍കണമെന്നത് പൊതുവികാരമെന്ന് മന്ത്രി എകെ ബാലന്‍. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതായും, പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് നല്ല രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് പ്രമേയം പാസാക്കുന്നില്ല, മൃദുഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ് ദേശവ്യാപകമായി സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന് മാന്യതയുണ്ടെങ്കില്‍ ഭേദഗതിയില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ ഇന്നാണ് സുപ്രീംകോടതിയില്‍ സൂട്ട് ഹര്‍ജി നല്‍കിയത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

Exit mobile version