കൊല്ലത്ത് ഉദ്യോഗസ്ഥന്‍ പോലീസ് സ്റ്റേഷനിനുള്ളില്‍ തൂങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനുള്ളില്‍ ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിന്‍ ആണ് സ്റ്റേഷന്റെ ജനറേറ്റര്‍ റൂമില്‍ ആത്മഹത്യചെയ്തത്. കൊല്ലം ഏഴുകോണിലാണ് സംഭവം.

ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയില്‍ ആയിരുന്നു. രാവിലെ കൂടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version