പുല്ലില്‍ വിഷാംശം: മലപ്പുറത്ത് ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തു

മലപ്പുറം: പുല്ല് തിന്നയുടനെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തുവീണു. മഞ്ചേരി
തൃക്കലങ്ങോട് ആനക്കോട്ടുപുറം നെല്ലിക്കുന്നിലെ ഫാമിലാണ് സംഭവം. 13 പശുക്കളാണ് ചത്തത്.

പശുക്കളുടെ പാല്‍ കറവെടുത്ത ശേഷം മണിക്കൂറുകള്‍ ഇടവിട്ട് ഓരോ പശുക്കളും ചത്തുവീഴുകയായിരുന്നു. കഴിഞ്ഞ ദിവസം നല്‍കിയ പുല്ലില്‍ വിഷാംശം അടങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version