സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടങ്ങി

അതേസമയം ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സംയുക്ത തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് തുടങ്ങി. തൊഴിലാളികളുടെ മിനിമം വേതനം വര്‍ധിപ്പിക്കണം എന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നത്തെ പണിമുടക്ക് നടക്കുന്നത്. ബിഎംഎസ് ഒഴികെയുളള എല്ലാ ട്രേഡ് യൂണിയനുകളും ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ദേശീയ പണിമുടക്ക് കേരളത്തില്‍ ഫലത്തില്‍ ഹര്‍ത്താലായി മാറിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. 44തൊഴില്‍ നിയമങ്ങള്‍ റദ്ദ് ചെയ്ത് നാല് പുതിയ തൊഴില്‍ കോഡുകള്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ചും മിനിമം വേതനം 21000രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുമാണ് തൊഴിലാളി പ്രതിഷേധം.

അതേസമയം ദേശീയ പണിമുടക്കില്‍ നിന്ന് അവശ്യസര്‍വീസ്, ആശുപത്രി, വിനോദസഞ്ചാര മേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ദേശീയ പണിമുടക്കുമായി സഹകരിക്കില്ലെന്ന് നേരത്തേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.

Exit mobile version