പൗരത്വ നിയമത്തിനെതിരെ പ്രമേയം: കേരളത്തിന് പിന്തുണയുമായി പഞ്ചാബ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണയുമായി പഞ്ചാബ്. പ്രമേയം ജനങ്ങളുടെ ശബ്ദമാണെന്നും കേന്ദ്രം അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ച തുറന്ന കത്തിലാണ് അമരീന്ദര്‍ സിംഗ് നിലപാട് വ്യക്തമാക്കിയത്. പൗരത്വ നിയമ ഭേദഗതിയില്‍ പല സംസ്ഥാനക്കള്‍ക്കും എതര്‍പ്പുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ നിലപാട് കേന്ദ്രം തള്ളിക്കളയുകയാണുണ്ടായത്. നിയമ നിര്‍മ്മാണം നടത്തുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ അഭിപ്രായക്കള്‍ കൂടി കേള്‍ക്കണമെന്നും അമരീന്ദര്‍ സിംഗ് കത്തില്‍ പറയുന്നു.

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനകം ആവശ്യമായ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ പ്രമേയം ജനങ്ങളുടെ ഇഷ്ടത്തെയും വിവേകത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ ജനങ്ങളുടെ ശബ്ദമാണ് പ്രതിഫലിക്കുന്നത്. കേരള നിയമസഭ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിര്‍വ്വഹിച്ചതെന്നും അമരീന്തര്‍ സിംഗ് വ്യക്തമാക്കി.

Exit mobile version