പൗരത്വ നിയമത്തിലുള്ള ആശങ്ക; കോഴിക്കോട് റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ റിട്ടയേര്‍ഡ് അധ്യാപകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നരിക്കുനി സ്വദേശിയായ മുഹമ്മദലി(65)നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൗരത്വ നിയമത്തില്‍ ആശങ്ക പങ്കുവയ്ക്കുന്ന കുറിപ്പും ഇദ്ദേഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഈ കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Exit mobile version